'കുടുംബവിളക്ക്' സീരിയല്‍ താരം മീര വാസുദേവ് വിവാഹിതയായി ; വരന്‍, ക്യാമറാമാന്‍... #Entertainment_News


നടി മീര വാസുദേവൻ വീണ്ടും വിവാഹിതയായി. വാർത്ത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി പുറത്തുവിട്ടത്. കഴിഞ്ഞ മാസം കോയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത് ഇന്നാണ്. വരൻ വിപിനെ മീര ആരാധകർക്ക് പരിചയപ്പെടുത്തി.

തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് മീര വാസുദേവൻ.
എന്നാൽ കുടുംബ പ്രേക്ഷകർ മീരയെ സ്വീകരിച്ചത് കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്‌തുവരുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുമിത്രയായ മീരയെ അറിയാം. ഇപ്പോൾ അതേ സീരിയൽ മീരയുടെ റിയൽ ലൈഫും മാറ്റി മറിച്ചിരിക്കുന്നു.
അതെ കുടുംബവിളക്കിന്റെ ഛായാഗ്രഹകൻ വിപിൻ പുതിയൻകം മീരയെ താലികെട്ടി സ്വന്തമാക്കി. സീരിയൽ കഥയല്ല, സത്യം. സന്തോഷ വാർത്ത പുറത്തുവിട്ടുകൊണ്ട്, മീര തന്റെ ഭർത്താവിനെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുത്തുകയായിരുന്നു.
"വിപിനെ ഞാൻ കൃത്യമായി പരിചയപ്പെടുത്താം, പാലക്കാടുള്ള ആലത്തൂർ സ്വദേശിയാണ് വിപിൻ.

ഇന്റർനാഷണൽ അവാർഡ് ജേതാവായ ഛായാഗ്രഹകനാണ് അദ്ദേഹം. 2019 മെയ് മാസം മുതൽ ഞാനും വിപിനും ഒരേ പ്രൊജക്ടിന് വേണ്ടി, ഒരുമിച്ച് പ്രവൃത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ വർഷമാണ് വിവാഹത്തെ കുറിച്ച് ചിന്തിച്ചത്."
'വളരെ സ്വകാര്യമായ ചടങ്ങായിരുന്നു വിവാഹം. രണ്ട് വീട്ടുകാരും, രണ്ടോ മൂന്നോ ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ആ അനുഗ്രഹീത നിമിഷത്തെ കുറിച്ചുള്ള വാർത്ത ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. എന്‌ഡറെ ആരാധകരും, സുഹൃത്തുക്കളും ബന്ധുക്കളും മീഡിയക്കാരും ഇതുവരെയുള്ള എൻ്റെ പ്രൊഫഷണൽ ജീവിതത്തെ പിന്തുണച്ചവരാണ്. ആ സ്നേഹവും പിന്തുണയും എൻന്റെ ഭർത്താവ് വിപിനും നൽകും എന്ന് പ്രതീക്ഷിക്കുന്നു.' മീര വാസുദേവൻ കുറിച്ചു.
'ഞങ്ങൾ ഔദ്യോഗികമായി വിവാഹിതരായി. ഞാൻ, മീര വാസുദേവനും വിപിൻ പുതിയൻകനും 2024 ഏപ്രിൽ 21 ന് കോയമ്പത്തൂരിൽ വച്ച് വിവാഹിതരായി. ഇന്ന്, (മെയ് 24- 2024) ഞങ്ങളുടെ വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു".

2005 ലാണ് മീര വാസുദേവൻ വിശാൽ അഗർവാളിനെ വിവാഹം ചെയ്ത്. എന്നാൽ 2010 ൽ ആ ബന്ധം വേർപിരിഞ്ഞു. പിന്നീട് നടനും മോഡലുമായ ജോൺ കൊക്കനാണ് മീരയെ വിവാഹം ചെയ്തത്. 2012 ൽ വിവാഹ ബന്ധം ആരംഭിയ്ക്കുകയും 2016 ൽ വേർപിരിയുകയും ചെയ്തു. ഈ ബന്ധത്തിൽ ഒരു മകനും ഇരുവർക്കും ജനിച്ചിരുന്നു. വിവാഹ മോചനത്തിന് ശേഷം മകൻ മീരയ്ക്കെക്കൊപ്പമാണ്.
MALAYORAM NEWS is licensed under CC BY 4.0