അതിതീവ്ര തിരമാലയ്ക്ക് സാധ്യത ; കേരളതീരത്ത് ഇന്ന് ഓറഞ്ച് അലേര്‍ട്ട്

 


കള്ളക്കടല്‍  പ്രതിഭാസത്തെ തുടർന്ന് കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.30 വരെ അതിശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ഓഷ്യൻ സ്റ്റേറ്റ് സ്റ്റഡി ആൻഡ് റിസർച്ച് സെൻ്റർ മുന്നറിയിപ്പ് നൽകി. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

11 ജില്ലകളിൽ ഇന്നും നാളെയും താപനില മുന്നറിയിപ്പ് തുടരും. കൊല്ലം, തൃശൂർ, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ബുധനാഴ്ചയോടെ സംസ്ഥാനത്ത് വേനൽമഴ സജീവമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ നിഗമനം. ഇത്തവണ കാലവർഷം ശക്തമാകുമെന്നും വിലയിരുത്തപ്പെടുന്നു.

MALAYORAM NEWS is licensed under CC BY 4.0