വിജയം ഉറപ്പാകാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ല ; ഇത് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ തീരുമാനം. #Driving_Testl


ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം. പലയിടത്തും ഇന്ന് ടെസ്റ്റുകള്‍ നിർത്തിവച്ചിരിക്കുകയാണ്. ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയനും പ്രതിഷേധത്തിൽ പങ്കെടുക്കുന്നു.

തിരുവനന്തപുരം മുട്ടത്തറ വീണ്ടും പരിശോധന തടഞ്ഞു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് പരിശോധന തടഞ്ഞത്. സിഐടിയുവിലും ഒരു വിഭാഗം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റുകള്‍ ബഹിഷ്‌കരിക്കുകയാണ്. സമരം താത്കാലികമായി നിർത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജില്ലാ കമ്മിറ്റിക്ക് ആ പദവിയില്ല.

കൊടുവള്ളി ആർടിഒ ഓഫിസിനു കീഴിലുള്ള കുന്നമംഗലം പൊയ്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും പ്രതിഷേധിച്ചു. ഐഎൻടിയുസി-എകെഎംഡിഎസ്-ബിഎംഎസ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

മുട്ടത്തയിൽ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റില്ല. ഇന്ന് 20 പേർക്കാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. ഒരാൾ പരിശോധനയ്ക്കെത്തിയെങ്കിലും സമരക്കാർ അനുവദിച്ചില്ല. ഇന്ന് നടത്താനിരുന്ന ടെസ്റ്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി. 

തൃശൂരിൽ ഡ്രൈവിങ് ടെസ്റ്റ് നിർത്തിവച്ചിരിക്കുകയാണ്. തൃശൂർ അത്താണി ഗ്രൗണ്ടിൽ ടെസ്റ്റിന് ആരും എത്തിയില്ല. അത്താണിയിൽ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ നേതൃത്വത്തിൽ പ്രതിഷേധം പുരോഗമിക്കുകയാണ്. ആദ്യ സർക്കുലറിനേക്കാൾ അശാസ്ത്രീയമാണ് രണ്ടാമത്തെ സർക്കുലറെന്ന് ഉടമകൾ പറയുന്നു. കോർപ്പറേറ്റുകളെ തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരാനാണ് ഇപ്പോഴത്തെ ശ്രമം. ടെസ്റ്റ് കാറുകളിൽ ഇരട്ട സംവിധാനം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും ഉടമകൾ പറയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0