പത്തനംതിട്ട നിരണത്ത് വീണ്ടും പക്ഷിപ്പനിസ്ഥിരീകരിച്ചു. നിരണത്ത് പതിനൊന്നാം വാർഡിൽ രണ്ട് കർഷകരുടെ ആയിരത്തോളം താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ കേന്ദ്ര ലാബിൽ നിന്നും ഇന്ന് ഉച്ചയോടെയാണ് പരിശോധന ഫലം വന്നത്.
പ്രതിരോധ സംഘമെത്തി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ വളർത്തു പക്ഷികളെയും കൊല്ലേണ്ടി വരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. കള്ളിങ് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. നാളെ അടിയന്തരയോഗം വിളിച്ച് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും.
നേരത്തെ നിരണത്തെ ആറാം വാർഡിൽ ഉൾപ്പെടുന്ന സർക്കാർ ഡക്ക് ഫാമിൽ
പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇവിടെ താറാവുകളെ കൊന്നൊടുക്കുന്നു .

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.