കനത്ത മഴ , റോഡില്‍ നിറയെ കുഴികള്‍ ; അപകടം മുന്നില്‍ വന്ന് നിന്നിട്ടും പ്രതികരിക്കാതെ മേയര്‍ ആര്യ രാജേന്ദ്രന്‍ #Arya_Rajendhran

 


നത്ത മഴയിൽ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പലയിടത്തും റോഡുകൾ വെള്ളത്തിനടിയിലാണ്. അട്ടക്കുളങ്ങര, ചാല മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. സ്മാർട്ട് റോഡ് പദ്ധതിയുടെ ഭാഗമായ കുഴികളെല്ലാം വെള്ളത്തിനടിയിലാണ്. ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നു.

വെള്ളം കയറിയ പ്രധാന പ്രദേശങ്ങളിൽ മേയർ തിരിഞ്ഞുനോക്കിയില്ലെന്ന് വ്യാപാരികൾ പരാതിപ്പെട്ടു. പിന്നീട് മേയർ സന്ദർശിച്ചു. എന്നാൽ, പ്രധാന താഴ്ന്ന പ്രദേശങ്ങൾ മേയർ സന്ദർശിച്ചിട്ടില്ല. വെള്ളപ്പൊക്കം രൂക്ഷമായ കൊതുവാള് സ്ട്രീറ്റ് മേയര്‍ സന്ദര്‍ശിച്ചില്ല. വ്യാപാരികളും നാട്ടുകാരും  പ്രതിഷേധത്തിലാണ്. ഇതേക്കുറിച്ച് പ്രതികരിക്കാൻ മേയർ തയ്യാറായില്ല. മാധ്യമങ്ങൾക്ക് മുന്നിൽ വരാറില്ലെന്നായിരുന്നു മേയറുടെ മറുപടി.

മുക്കോലയിലെ ചില വീടുകളിലും വെള്ളം കയറി. അട്ടക്കുളങ്ങര ബൈപ്പാസിലും വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴയാണ് ഇവിടെ വെള്ളക്കെട്ടിന് കാരണം. ഇവിടുത്തെ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. അട്ടക്കുളങ്ങരയിലെ ഒട്ടുമിക്ക വീടുകളിലും വെള്ളം കയറി.

ചാല മാർക്കറ്റിലും മുക്കോല ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് കനത്ത മഴയിൽ വെള്ളക്കെട്ട് ദുരന്തമായി മാറും. എല്ലാ വീടുകളിലും കുടിലുകളിലും വെള്ളം കയറി. ഇതോടെ മിക്കവർക്കും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. എല്ലാ വർഷവും മഴ പെയ്താൽ ഇതാണ് അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ കലക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ ആരംഭിച്ചതായി മന്ത്രി കെ രാജൻ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്നു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എൻഡിആർഎഫിൻ്റെ രണ്ട് ടീമുകൾ തൃശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

MALAYORAM NEWS is licensed under CC BY 4.0