അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ സ്വദേശി ഫത്വയാണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു കുട്ടി. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് സംശയിക്കുന്നു.
വീടിന് സമീപത്തെ വറ്റിവരണ്ട കടുലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. അഞ്ച് ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ട കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുഷുമ്നാ നാഡിയിൽ നിന്നുള്ള ദ്രാവകം പരിശോധിച്ചപ്പോൾ അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു.