സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ; മൂന്നു ജില്ലകളില്‍ റെഡ് അലേര്‍ട്ട് .... #Heavy_Rain_In_Kerala

 


സംസ്ഥാനത്ത് അതിതീവ്ര മഴതുടരുന്നു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും മഴ കനക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

അതിനിടെ അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം തമിഴ്നാട്ടിൽ മഴയുടെ ശക്തി കുറയുന്നു. നാല് ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു.

തലസ്ഥാനത്തെ മഴയ്ക്ക് നേരിയ തോതിൽ ശമനമുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ അതിശക്തമായ മഴ മാറിയത് തിരുവനന്തപുരം നഗരവാസികൾക്ക് ആശ്വാസമായി. രാത്രിയിൽ ചിലയിടങ്ങളിൽ നേരിയ മഴ ലഭിച്ചു. മഴ മാറി നിൽക്കുന്നതോടെ തലസ്ഥാനത്തെ വെള്ളക്കെട്ടിന് ശമനമുണ്ട്. എന്നാൽ ചാല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല. മഴ വീണ്ടും ശക്തി പ്രാപിച്ചാൽ നഗരം വെള്ളക്കെട്ടിലാവുമെന്ന ആശങ്കയും ഇപ്പോഴുമുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0