ദാരുണം ! മിനി ലോറിയും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.... #Accident
By
News Desk
on
മേയ് 28, 2024
പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പിഎ റോഡിൽ ചെറുകുന്ന് പുന്നച്ചേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. എറണാകുളം കാലടി സ്വദേശി പാറെലിവീട്ടിൽ അൻസാർ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. അൻസാർ ഓടിച്ച കൊറിയർ കൊണ്ട് പോകുന്ന പിക്ക്അപ്പ് വാനും മിനി ലോറിയും കൂട്ടിയിടിച്ചാണ്അപകടം. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.