തൃശൂര്‍പൂരം മുടക്കമില്ലാതെ നടക്കും ; ഉറപ്പ് നല്‍കി വനം വകുപ്പ് ...#Thrissurpooram


 തൃശൂർ പൂരം സുഗമമായി നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ചിലർ ഈ വിഷയങ്ങൾ സർക്കാരിനെതിരെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാൻ ശ്രമിച്ചു. പൂരം മുടക്കമില്ലാതെ നടക്കുമെന്നത് വനംവകുപ്പിൻ്റെ ഉറപ്പാണ്. മോദിയുടെ ഉറപ്പല്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി. രാഷ്ട്രീയ സമ്മർദത്തിന് ഉദ്യോഗസ്ഥർ വഴങ്ങിയോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. അതും പരിശോധിക്കും.


സുധാംഗിരിയിൽ മരം കടപുഴകി വീണ കേസിൽ വനംവകുപ്പ് വിജിലൻസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ട്. വാച്ചർ മുതൽ ഡിഎഫ്ഒ വരെയുള്ളവരുടെ പങ്ക് കണ്ടെത്തി. നിയമനടപടികളുമായി മുന്നോട്ടുപോകാൻ നിർദേശം നൽകി. ഇത് ആവർത്തിക്കാൻ പാടില്ല. ഉന്നതാധികാര കേന്ദ്രങ്ങൾ സ്ഥാപിച്ചത് ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.

MALAYORAM NEWS is licensed under CC BY 4.0