14000 ജീവനക്കാരെ പിരിച്ച് വിടാന്‍ ഒരുങ്ങി ടെസ്ല ; കാരണം വ്യക്തമാക്കി ഇലോണ്‍ മസ്‌ക്...#Internationalnews
By
News Desk
on
ഏപ്രിൽ 16, 2024
ടെസ്ല തങ്ങളുടെ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡിമാൻഡ് വർധിപ്പിക്കുന്നതിനായി ഇവികളുടെ വില കുറച്ചെങ്കിലും വാഹന വിൽപ്പനയിൽ കമ്പനിക്ക് ഇടിവുണ്ടായതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള മുൻനിര ഇലക്ട്രിക് കാർ കമ്പനിയാണ് ടെസ്‌ല. തീരുമാനം നടപ്പാക്കിയാൽ കമ്പനിയുടെ ആഗോള തൊഴിലാളികളിൽ നിന്ന് 14,000 പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്. ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രഖ്യാപനം.
ഒന്നിലധികം പേർ ഒരേ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി ആലോചിക്കുന്നത്. അടുത്ത ഘട്ടത്തിൽ വളർച്ച നിലനിൽക്കണമെങ്കിൽ ചെലവ് ചുരുക്കിയേ മതിയാകൂവെന്ന് ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ മസ്‌ക് പറഞ്ഞു.