ദ്രാവിഡും അഗാർക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് രോഹിത് ശർമ ... #SportsNews

 

രാഹുൽ ദ്രാവിഡിനെയും അജിത് അഗാർക്കറിനെയും കണ്ടെന്ന വാർത്ത രോഹിത് ശർമ നിഷേധിച്ചു. ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂവരും കൂടിക്കാഴ്ച നടത്തിയെന്ന ദേശീയ മാധ്യമ റിപ്പോർട്ടുകൾ രോഹിത് നിഷേധിച്ചു. ആദം ഗിൽക്രിസ്റ്റുമായുള്ള അഭിമുഖത്തിലായിരുന്നു രോഹിതിൻ്റെ വെളിപ്പെടുത്തൽ.

അഗാർക്കർ ദുബായിൽ എവിടെയോ ഗോൾഫ് കളിക്കുകയാണ്. ബെംഗളൂരുവിൽ മകൻ കളിക്കുന്നത് ദ്രാവിഡ് വീക്ഷിക്കുന്നു. അവർ ഇതുവരെ കണ്ടിട്ടില്ല. ഇക്കാലത്ത് ഇത്തരം കാര്യങ്ങൾ നേരിട്ട് പറയുമ്പോൾ മാത്രമേ വിശ്വസിക്കാവൂ എന്നും രോഹിത് പറഞ്ഞു.

ടി20 ലോകകപ്പ് ജൂൺ ഒന്നിന് ആരംഭിക്കും.അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടൂർണമെൻ്റിനുള്ള ടീമിനെ ഈ മാസം അവസാനം പ്രഖ്യാപിക്കും.

MALAYORAM NEWS is licensed under CC BY 4.0