225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് ആദ്യം നഷ്ടമായത് ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റാണ്. 39 പന്തിൽ 65 റൺസെടുത്ത സായി സുദർശൻ ഗുജറാത്തിൻ്റെ ടോപ് സ്കോററായി.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹിയ്ക്ക് ജയം... #SportsNews
By
News Desk
on
ഏപ്രിൽ 25, 2024
ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹിക്ക് വിജയം. നാല് റൺസിനാണ് ഡൽഹി ഗുജറാത്തിനെ പരാജയപ്പെടുത്തിയത്. 225 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിൻ്റെ ഇന്നിംഗ്സ് 220 റൺസിൽ അവസാനിച്ചു. ഡേവിഡ് മില്ലർ 23 പന്തിൽ 55 റൺസും സായി സുദർശൻ 65 റൺസും നേടിയെങ്കിലും ഗുജറാത്തിനെ രക്ഷിക്കാനായില്ല. ക്യാപ്റ്റൻ ഋഷഭ് പന്തിൻ്റെ 88 റൺസും അക്സർ പട്ടേലിൻ്റെ അർധസെഞ്ചുറിയുമാണ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചത്.