തൃശ്ശൂരിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു. ശരാശരി താപനില മൂന്ന് മുതൽ നാല് ഡിഗ്രി വരെ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.
കൊടുംചൂടിൽ കഴിഞ്ഞ ദിവസം രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്. കണ്ണൂർ സ്വദേശിയായ മധ്യവയസ്കനും പാലക്കാട് സ്വദേശിയായ വയോധികയുമാണ് മരിച്ചത്. ചൂട് കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചു.