കെ.കെ ശൈലജക്കെതിരായ പ്രചാരണം; മുസ്ലിം ലീഗ് ഭാരവാഹിക്കെതിരെ കേസെടുത്ത് പൊലീസ്... #KeralaNews




 കെകെ ശൈലജയ്‌ക്കെതിരായ പ്രചാരണത്തിൽ മുസ്ലീം ലീഗ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. ന്യൂമാഹി സ്വദേശി അസ്ലമിനെതിരെ പൊലീസ് കേസെടുത്തു. വാട്സാപ്പ് ഗ്രൂപ്പിൽ വ്യാജപ്രചാരണം നടത്തിയെന്നാണ് കേസ്.

കെ.കെ.ശൈലജയുടെ ഫോട്ടോ മോർഫ് ചെയ്ത് നവമാധ്യമങ്ങളിലൂടെ സംഭാഷണം എഡിറ്റ് ചെയ്ത് വ്യാജപ്രചാരണം നടത്തുന്നുവെന്നാണ് കേസ്. സംഭവത്തിൽ എതിർ സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയിരുന്നു.

വ്യക്തിഹത്യ നടത്തി വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സൈബർ ഇടം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പൊലീസിൽ പരാതി നൽകിയിട്ടും ത്വരിതഗതിയിലുള്ള നടപടിയുണ്ടായില്ലെന്നുമാണ് ഷൈലജയുടെ പരാതി. ജനസമ്മതിയെ ഭയക്കുന്ന യുഡിഎഫ് സ്ഥാനാർഥി പരാതിക്കാരിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ശൈലജ പ്രതികരിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0