കേരളത്തെ അപമാനിക്കാൻ ശ്രമം; കെണിയിൽ വീഴരുത്’; മുഖ്യമന്ത്രി പിണറായി വിജയൻ... #The Kerala Story

 


 കേരള സ്റ്റോറി സിനിമയുടെ പ്രദർശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റോറി  ആർഎസ്എസ് അജണ്ടയാണെന്നും കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ കൊണ്ടുവന്ന വിഷയമാണിതെന്നും ഇതിന് കൂടുതൽ പ്രചാരണം നൽകുന്നതിൽ കൃത്യമായ ഉദ്ദേശ്യമുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഈ രാജ്യം സാഹോദര്യത്തിൻ്റെ നാടാണ്. നവോത്ഥാനകാലം മുതൽ ജാതി ഭരണത്തിൻ്റെ നാടാണ് കേരളം. ഈ നാടിനെ ഏറെ അവഹേളിക്കുന്ന നാടായി ചിത്രീകരിക്കാനാണ് ശ്രമം. ഈ ശ്രമം ചെറുക്കപ്പെടണം'- മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ആർഎസ്എസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഹിറ്റ്ലറുടെ ആശയം നടപ്പിലാക്കുന്ന രീതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ വിവാദ ചിത്രമായ ദി കേരള സ്റ്റോറി താമരശ്ശേരി രൂപത പ്രദർശിപ്പിച്ചു. രൂപതയുടെ കീഴിലുള്ള ഇടവകകളിലെ കുടുംബയോഗങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചു. പരമാവധി ആളുകൾ സിനിമയുടെ ലിങ്ക് കാണാനും ഷെയർ ചെയ്യാനും നിർദ്ദേശം നൽകി. ഇന്നലെ ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചു. ഇടുക്കി രൂപതയിലെ 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0