ദാരുണം; മലയാളി ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ.... #Crime
By
News Desk
on
ഏപ്രിൽ 29, 2024
ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആയുർവേദ ഡോക്ടർ ശിവൻ നായർ (68), ഭാര്യ പ്രസന്ന (63) എന്നിവരാണ് മരിച്ചത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്. ഇവരുടെ വീട്ടിൽ നിന്ന് 100 പവനോളം സ്വർണവും മോഷണം പോയി.
ചെന്നൈയ്ക്ക് സമീപം ആവഡിയിലെ ഗാന്ധിനഗർ സെക്കൻഡ് ക്രോസ് റോഡിലാണ് ദാരുണമായ സംഭവം. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ഡോക്ടറും ഭാര്യയും വർഷങ്ങളായി ആവടിയിൽ സ്ഥിരതാമസക്കാരാണ്. ചികിത്സയുടെ പേരിൽ വീട്ടിൽ എത്തിയവരാകാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പ്രദേശത്ത് സിസിടിവി ഇല്ലാത്തതിനാൽ അക്രമിയുടെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.