ബിൽ ഗേറ്റ്സും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്യാൻ പ്രസാർ ഭാരതിക്ക് അനുമതിയില്ല.. #Headlines

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്യാൻ പ്രസാർ ഭാരതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു. അനുമതി തേടി പ്രസാർ ഭാരതി അയച്ച നിർദേശത്തോട് കമ്മീഷൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 45 മിനിറ്റ് നീണ്ട അഭിമുഖം സംപ്രേക്ഷണം ചെയ്യാനാണ് അനുമതി തേടിയത്.

  പൊതുതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നതിന് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചാണ് നരേന്ദ്ര മോദിയും ബിൽ ഗേറ്റ്‌സും കൂടിക്കാഴ്ച നടത്തിയത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, ആരോഗ്യ മേഖല തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
MALAYORAM NEWS is licensed under CC BY 4.0