അടിയന്തര ഘട്ടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ വിദഗ്ധ ചികിത്സ, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഹൃദ്രോഗ പരിശോധന, ഗൃഹസന്ദർശനം, അംഗൻവാടികളിലും സ്‌കൂളുകളിലും പരിശോധന നടത്തി എല്ലാ കുട്ടികൾക്കും പരിചരണം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിലോ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ശസ്ത്രക്രിയ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
വീണാ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ആരോഗ്യ വകുപ്പിൻ്റെ ഹൃദ്യം പദ്ധതിയിൽ 7272 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. അടിയന്തര സ്വഭാവമുള്ള സാഹചര്യങ്ങളിൽ 24 മണിക്കൂറിനുള്ളിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കും. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കുന്നു. എല്ലാ കുട്ടികൾക്കും പരിചരണം ഉറപ്പാക്കുന്നതിനായി വീടുകളിലും അംഗൻവാടികളിലും സ്കൂളുകളിലും സ്ക്രീനിംഗ് നടത്തുന്നു. സർക്കാർ ആശുപത്രികളിലോ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ശസ്ത്രക്രിയ ലഭ്യമാണ്.