സംസ്ഥാനത്ത് സ്‌കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ... #Education

സംസ്ഥാനത്തെ സ്‌കൂൾതല ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ സർക്കാർ മാറ്റം വരുത്തി. ഗ്രേസ് മാർക്ക് മാത്രം പരിഗണിച്ചാൽ മതിയെന്നും ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. ഇരട്ടി ആനുകൂല്യം അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്നിലാക്കിയെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
  സംസ്ഥാനതലം ഉൾപ്പെടെ സ്കൂൾതല കലാ-കായിക മത്സരങ്ങളിൽ എ ഗ്രേഡ് നേടുന്നവർക്കാണ് ഗ്രേസ് മാർക്ക് നൽകുന്നത്. ഇതോടൊപ്പം ഹയർസെക്കൻഡറി പ്രവേശനത്തിന് ബോണസ് മാർക്കും നൽകിയിട്ടുണ്ട്. പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർഥികളെ പിന്തള്ളുകയും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയും ചെയ്‌തതായി കണ്ടെത്തി.
എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഗ്രേഡ് മാർക്ക് മാനദണ്ഡങ്ങൾ പരിഷ്കരിച്ചു. എട്ട്, ഒമ്പത് ക്ലാസുകളിൽ സംസ്ഥാനതല മത്സരത്തിൽ ഉയർന്ന ഗ്രേഡ് നേടിയാൽ പത്താം ക്ലാസിൽ റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡ് നേടിയാലും ഗ്രേസ് മാർക്ക് ലഭിക്കും. ഗ്രേസ് മാർക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.കായിക മത്സരങ്ങളുടെ ഗ്രേസ് മാർക്ക് മാനദണ്ഡത്തിലും മാറ്റമുണ്ട്. ഗ്രേസ് മാർക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.
MALAYORAM NEWS is licensed under CC BY 4.0