സൂര്യാഘാതമേറ്റ് വീണ്ടും മരണം... #Heatwave

പാലക്കാട് സൂര്യാതപമേറ്റ് വീണ്ടും മരണം. പാലക്കാട് ഇലപ്പിള്ളി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. കനാലിൽ ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.പാലക്കാട് ജില്ല കത്തുകയാണ്. ജില്ലയിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ചു. ആളുകളോട് ജാഗ്രത പാലിക്കണമെന്ന നിർദേശം വന്ന പശ്ചാത്തലത്തിലാണ് 90 വയസുള്ള ലക്ഷ്മി അമ്മയെ മരിച്ച നിലയിൽ കണ്ടെത്തുന്നത് .കഴിഞ്ഞ ദിവസം രണ്ട് പേരാണ്  സൂര്യഘാതം കാരണം മരിച്ചത് . ഇവരിൽ ഒരാൾ നിർജലീകരണം മൂലം മരിച്ചു.
 ജില്ലയിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നിർദേശം നൽകിക്കഴിഞ്ഞു. ജില്ലയിൽ ഏതാനും ദിവസങ്ങൾ കൂടി സമാനമായ ഈ അവസ്ഥ തുടരുമെന്ന്  കാലാവസ്ഥാ വിദഗ്ധർ അറിയിക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0