തരംഗമായി ധ്രുവ് റാഡി , ഒറ്റ ദിവസം കൊണ്ട് തന്നെ യുട്യൂബില്‍ ട്രെൻഡിങ്... #DhruvRathee

 


ചിലർക്ക് ധ്രുവ് റാഡിന്ന ചെറുപ്പക്കാരന്‍  ഒന്നിനെയും  ഭയമില്ലാത്ത സാമൂഹിക പ്രവർത്തകനാണ്. മറ്റു ചിലർക്ക് വ്യവസ്ഥിതിയെ നിരന്തരം വിഷമ സന്ധിയിലാക്കുന്ന കുഴപ്പക്കാരൻ. ഒരു ദശാബ്ദത്തിലേറെയായി ധ്രുവ് റാട്ടിയുടെ നിലപാടുകൾ ഒരു സമാനതകളില്ലാത്ത ഏക പോരാളിയായി അല്ലെങ്കിൽ ഇന്ത്യൻ പ്രതിപക്ഷ  ശബ്ദമായി നിരന്തരം ഉയർന്നു കേൾക്കുന്നതാണ് . എന്നാൽ സമീപകാലത്ത് അദ്ദേഹം ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് “ഇന്ത്യ ഏകാധിപത്യത്തിലേക്കോ ?” വീഡിയോയിലൂടെയായിരുന്നു അത്. കഴിഞ്ഞ ആഴ്ച മറാഠി, കന്നഡ, തെലുങ്ക്, തമിഴ്, ബംഗാളി എന്നീ 5 ഭാഷകളിൽ അദ്ദേഹം പുതിയ യുട്യൂബ് ചാനലുകൾ ആരംഭിച്ചു. ഇവയെല്ലാം അദ്ദേഹത്തിൻ്റെ വൈറൽ വീഡിയോയുടെ ഡബ്ബ് പതിപ്പുകളായിരുന്നു. ഒറ്റ ദിവസം കൊണ്ട് 1.3 ലക്ഷം വരിക്കാരെ നേടിയ വീഡിയോ ആയിരുന്നു ഇത്.

ഹരിയാനയിലെ റോട്ടക്കിൽ ഒരു ഇടത്തരം കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന് ഇപ്പോൾ 29 വയസ്സായി. 2011ൽ ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ മൂവ്‌മെൻ്റിൻ്റെ ഭാഗമാകുന്നത് വരെ തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ധ്രുവ് റാട്ടി എന്ന യുവാവിനെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത് അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളുമാണ്. അന്ന് കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ. പക്ഷേ, ഈ യുവാവിന് ആ പാർട്ടിയോട് യാതൊരു മമതയുമില്ലായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു വീഡിയോയിൽ താൻ 100 ശതമാനം കോൺഗ്രസുകാരനല്ലെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.