ഇനി ഇന്ത്യൻ റെയിൽവേയില്‍ നിന്നും കുറഞ്ഞ വിലയില്‍ ഭക്ഷണം കഴിക്കാം ... #IndainRailway


വേനലവധിക്കാലത്ത് യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ജനറൽ കമ്പാർട്ടുമെൻ്റിൽ യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കാൻ നീക്കം. അമ്പത്തിയൊന്ന് സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായി കുറഞ്ഞ നിരക്കിൽ പ്ലാറ്റ്‌ഫോമുകളിൽ ഐആർസിടിസി പ്രത്യേക കൗണ്ടറുകൾ തുറക്കുന്നത്.

  തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 64 സ്റ്റേഷനുകളിൽ പുതിയ ഭക്ഷണ കൗണ്ടറുകൾ തുറക്കുന്നു. 20 രൂപയ്ക്ക് നിങ്ങൾക്ക് ഒരു പൂരിബാജി അച്ചാർ കിറ്റ് ലഭിക്കും. 3 രൂപയ്ക്ക് 200 മില്ലി വെള്ളവും ലഭിക്കും. 50 രൂപയ്‌ക്ക് സ്‌നാക് മീലും. സ്‌നാക് മീലില്‍ ഊണ്, ചോലെബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും ലഭിക്കുക.

തിരുവനന്തപുരം ഡിവിഷനില്‍ തിരുവനന്തപുരം കൂടാതെ നാഗര്‍കോവിലിലും പാലക്കാട് ഡിവിഷണില്‍ മംഗളൂരുവിലുമാണ് ആദ്യഘട്ടത്തില്‍ ഭക്ഷണ കൗണ്ടറുകള്‍ തുറക്കുക. ജനറല്‍ കോച്ചുകള്‍ നിര്‍ത്തുന്നതിന് നേരെ, പ്ലാറ്റ്‌ഫോമിന്റെ മുന്നിലും പിന്നിലുമായാണ് കൗണ്ടറുകളുള്ളത്.
MALAYORAM NEWS is licensed under CC BY 4.0