വൻ ലഹരിവേട്ട; 600-കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു ... #CrimeNews

 


ഗുജറാത്തിൽ 600 കോടി രൂപയുടെ വൻ മയക്കുമരുന്ന് വേട്ട പിടികൂടി. പാകിസ്ഥാൻ ബോട്ടിൽ നിന്ന് 86 കിലോ മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 14 പേരെയും കസ്റ്റഡിയിലെടുത്തു. പിടികൂടിയ പാക്കിസ്ഥാൻ ബോട്ടും കസ്റ്റഡിയിലെടുത്ത ആളുകളെയും കൂടുതൽ അന്വേഷണത്തിനായി പോർബന്തറിലേക്ക് കൊണ്ടുപോയി.

ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൻ്റെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും സഹകരണത്തോടെ കടലിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.

മയക്കുമരുന്ന് നിറച്ച ബോട്ടില്‍ നിന്നും  രക്ഷപ്പെടാനുള്ള ശ്രമങ്ങളൊന്നും നടപ്പായില്ല.കപ്പലിലെ പ്രത്യേക സംഘം സംശയിക്കപ്പെട്ട ബോട്ടില്‍ കയറുകയും മയക്കുമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

ഓപ്പറേഷന്റെ കൃത്യത ഉറപ്പാക്കാന്‍ കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിരുന്നു. ഓപ്പറേഷനില്‍ പ്രധാന പങ്കുവഹിച്ചത് കോസ്റ്റ് ഗാര്‍ഡിന്റെ രജത്രാന്‍ എന്ന കപ്പലാണ്. അതിലാണ് എന്‍.സി.ബിയിലേയും എ.ടി.എസിലേയും ഉദ്യോഗസ്ഥരുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0