തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ചു ... #InternationalNews


 ഇറാൻ്റെ സൈനിക കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാനെയാണ് ഇസ്രായേൽ ആക്രമിച്ചത്.
വിമാനത്താവളത്തിന് സമീപം സ്ഫോടന ശബ്ദം കേട്ടതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇസ്ഫഹാൻ, ടെഹ്‌റാൻ, ഷിറാസ് മേഖലകളിൽ വ്യോമഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ടെഹ്‌റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളം അർധരാത്രി വരെ അടച്ചിട്ടു. എമിറേറ്റ്‌സ്, ഫ്ലൈ ദുബായ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

തിരിച്ചടിക്ക് ശേഷം ഇറാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി. ആക്രമണത്തോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്രായേൽ ആക്രമണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇറാൻ പല പ്രവിശ്യകളിലും വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കി. രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിറിയയിലും ഇറാഖിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, യുഎൻ രക്ഷാസമിതിയിൽ പലസ്തീന് അംഗത്വം നൽകാനുള്ള പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. അമേരിക്കയുടെ നീക്കം ന്യായരഹിതമാണെന്ന് ഫലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചു. ലജ്ജാകരമായ നിർദേശം നിരസിക്കപ്പെട്ടെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.12 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് അംഗങ്ങൾ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0