മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഗൾഫുകാർക്ക് ആശ്വാസ വാക്കുകളുമായി നടൻ മമ്മൂട്ടി... #Gulfnews
By
News Desk
on
ഏപ്രിൽ 19, 2024
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഗൾഫുകാർക്ക് ആശ്വാസ വാക്കുകളുമായി നടൻ മമ്മൂട്ടി. പ്രകൃതിക്ഷോഭം അവിടത്തെ എല്ലാ ജീവിതങ്ങളെയും ദുരിതത്തിലാക്കി എന്നറിയുന്നത് വേദനാജനകമാണെന്നും എല്ലാവരും കഴിയുന്നത്ര സുരക്ഷിതരായിരിക്കണമെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഗൾഫ് രാജ്യങ്ങളിൽ ലഭിച്ചത്. പല വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. റോഡുകളിലെ വെള്ളക്കെട്ടുകൾ നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
അതിനിടെ, മഴയ്ക്ക് ശമനമായതോടെ യുഎഇയിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. റോഡുകൾ വെള്ളത്തിനടിയിലായി. ദുബായ് വിമാനത്താവളത്തിൻ്റെ പ്രവർത്തനവും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഗൾഫ് രാജ്യങ്ങളിലെ പ്രകൃതിക്ഷോഭം അവിടത്തെ എല്ലാ ജീവിത നിലവാരത്തെയും ദുസ്സഹമാക്കിയെന്നറിയുന്നത് വേദനാജനകമാണ്. ആശങ്കകൾ മനസ്സിലാക്കുന്നു. കഴിയുന്നത്ര സുരക്ഷിതരായിരിക്കുക. എത്രയും വേഗം എല്ലാം ശരിയാകട്ടെ.