തിരുവനന്തപുരത്ത് പോലീസുകാരന് ക്രൂര മർദനമേറ്റു. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷൻ സിപിഒ സിജു തോമസിനെ ഒരു സംഘം ബൈക്ക് യാത്രികർ ചാല മാർക്കറ്റിൽ വെച്ച് മർദിച്ചു. പരിക്കേറ്റ സിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. മയക്കുമരുന്ന് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.