കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും... #AryaRajendran
By
News Desk
on
ഏപ്രിൽ 29, 2024
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കൻ്റോൺമെൻ്റ് പോലീസാണ് കേസെടുത്തത്. കെഎസ്ആർടിസി ഡ്രൈവർ അസഭ്യം പറഞ്ഞെന്നാരോപിച്ചാണ് ആര്യ രാജേന്ദ്രൻ പരാതി നൽകിയത്.
ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ബസ് നിർത്തിയ ശേഷം നടുറോഡിൽ വെച്ച് ഡ്രൈവറുമായി ആര്യ രാജേന്ദ്രനും സംഘവും തർക്കിക്കുന്നതിൻ്റെ വീഡിയോയാണ് പുറത്ത് വന്നത്. മേയറുടെ പരാതിയിൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റം ചുമത്തി ഡ്രൈവറെ സ്ഥലത്തുവച്ചുതന്നെ കസ്റ്റഡിയിലെടുത്ത് ഇന്നലെ രാവിലെ ജാമ്യത്തിൽ വിട്ടു. തൻ്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡ്രൈവർ യദു പറയുന്നു. മേയറും എംഎൽഎയും ജോലി നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. എംഎൽഎയാണ് യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിവിട്ടത്. സൈഡ് കൊടുക്കാത്തതുകൊണ്ടല്ല, അശ്ലീലം കാണിച്ചതുകൊണ്ടാണ് ഡ്രൈവർക്കെതിരെ പരസ്യമായി പ്രതികരിച്ചതെന്നാണ് മേയറുടെ വിശദീകരണം.