ദില്ലി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവെച്ചു..#AAP

ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ഡൽഹി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു. പാർട്ടി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് രാജ് കുമാർ ആനന്ദ് വിമർശിച്ചു. മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ പാർട്ടി അംഗത്വവും രാജ്കുമാർ രാജിവച്ചിരുന്നു.

  പാർട്ടി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് രാജ് കുമാർ പറഞ്ഞു. അഴിമതിക്കെതിരെ പോരാടാനുള്ള ആം ആദ്മി പാർട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ് ചേർന്നത്. ഇന്ന് പാർട്ടി അഴിമതിയുടെ നടുവിലാണ്. അതുകൊണ്ടാണ് ഞാൻ രാജിവെക്കാൻ തീരുമാനിച്ചത്- ആനന്ദ് പറഞ്ഞു.

  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായപ്പോഴായിരുന്നു മന്ത്രിയുടെ രാജി. തങ്ങളുടെ നേതാക്കളെ വിലക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഎപി നേതൃത്വം നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇതിനിടെ മന്ത്രി രാജിവച്ചു. മന്ത്രിയുടെ വസതിയിൽ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0