പോളിങ് കുറഞ്ഞതിൽ മുന്നണികൾക്ക് ആശങ്ക; കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിങ് 7 ശതമാനം കുറവ്‌ ... #Election2024

കേരളം വിധിയെഴുതി കഴിഞ്ഞപ്പോൾ ഫലം പ്രവചനാതീതമെന്ന് വിലയിരുത്തൽ. പോളിങ് ശതമാനം കുറഞ്ഞതാണ് പ്രധാന കാരണമറ്റ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നാല് മണിക്കൂറിൽ അധികം വോട്ടിങ് പലയിടത്തും നീണ്ടു. ഇന്നലെ രാത്രി എട്ടേ കാലിന് വന്ന ഒടുവിലത്തെ വിവരം അനുസരിച്ച് 70.35 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണത്തേക്കാൾ 7 ശതമാനം കുറവാണ് പോളിങ്. ഏറ്റവും കൂടുതൽ പോളിങ് കണ്ണൂരിലും കുറവ് പത്തനംതിട്ടയിലുമാണ്.


തെക്കൻ കേരളത്തിലെ എല്ലാ സ്റ്റാർ മണ്ഡലങ്ങളിലും പോളിങ് കുറഞ്ഞു. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലും ദേശീയ ശ്രദ്ധയാകർഷിച്ച ആലപ്പുഴ മണ്ഡലത്തിലും പോളിങ് ശതമാനം കുറഞ്ഞു. കോൺഗ്രസിന് മുൻതൂക്കമുള്ള കോവളത്തും കഴിഞ്ഞ തവണ ബിജെപി വോട്ട് ചെയ്ത നേമം നിയമസഭാ മണ്ഡലത്തിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. അരുവിക്കര, കാട്ടാക്കട മേഖലകളിലും പോളിങ് വർധിച്ചിട്ടുണ്ട്. പോളിങ് ശതമാനത്തിലുണ്ടായ മാറ്റം ശക്തമായ അടിയൊഴുക്കുകൾ സൃഷ്ടിക്കുകയും ജാതി സമവാക്യം മാറ്റിമറിക്കുകയും ചെയ്തെന്നാണ് വിലയിരുത്തൽ.