വായനയിലൂടെ സർഗാത്മകത നേടാം ; ബഡ്ഡിംഗ് റൈറ്റേഴ്സ് ഉദ്ഘാടനവും ലോക പുസ്തക ദിനാചരണവും വ്യത്യസ്ത അനുഭവമായി.. #BuddingWriters

ചപ്പാരപടവ് : വായനയെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമാക്കുകയും, വായന സംസ്കാരത്തിന്റെ ഭാഗമാക്കുകയും, സാഹിത്യത്തിലൂടെയും കലയുടെയും വിദ്യാർത്ഥികളെയും വിദ്യാലയത്തെയും സർഗാത്മകമാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് പരിപാടി ജി.എച്ച്. എസ് തടിക്കടവ്, മംഗര പബ്ലിക്‌ ലൈബ്രറി ആൻഡ് റീഡിംഗ് റൂം, തളിപ്പറമ്പ് നോർത്ത് ബി.ആർ.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മംഗരയിൽ നടത്തി.

ശ്രീ മാർട്ടിൻ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ. ടി. ജെ അഗസ്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ അനൂപ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. ശ്രീ.ബെന്നി സെബാസ്ററ്യൻ, കുമാരി ആയിഷാബി എന്നിവർ പുസ്തകാവതരണം നടത്തി.
ശ്രീ. സി.കെ പുരുഷോത്തമൻ, ശ്രീമതി ജിഷ സി ചാലിൽ, ശ്രീ ജോസഫ് കെ ജെ, ശ്രീമതി ആശ മാത്യു, മാത്യു പഴയിടത്തിൽ, ലൂക്കോസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ബഡ്ഡിംഗ് റൈറ്റേഴ്സ് ഉദ്ഘാടനത്തോടനുബന്ധിച്ച് ലോക  പുസ്തക ദിനാചരണവും നടന്നു.