നരേന്ദ്രമോദി 15ന് തിരുവനന്തപുരത്ത്...#Election


 പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് തിരുവനന്തപുരത്ത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. രണ്ട് കേന്ദ്രമന്ത്രിമാർ മത്സരിക്കുന്ന തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് തിരുവനന്തപുരത്തെത്തും. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിൻ്റെയും വി.മുരളീധരൻ്റെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോത്തൻകോട് എൻഡിഎ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം വോട്ടർമാരെ വലിയ രീതിയിൽ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.