ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ പട്ടിക പുറത്ത്. 75 ശതമാനം ബോണ്ടുകളും ബിജെപിക്ക്. കോവിഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും പട്ടികയിലെ പേരുകളിൽ ഉൾപ്പെടുന്നു. പ്രസിദ്ധീകരിച്ച പട്ടികയിൽ ആരിൽ നിന്ന് വാങ്ങിയത് സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. പണം വാങ്ങിയ പാർട്ടികളും നൽകിയ കമ്പനികളും മാത്രമേ ഉള്ളൂ. എന്നാൽ സിപിഎമ്മും സിപിഐയും മാത്രമാണ് ഇലക്ട്രൽ ബോണ്ട് തള്ളിക്കളഞ്ഞ രാഷ്ട്രീയ പാർട്ടികൾ.
ഭാരതി എയർടെൽ, ഇൻഡിഗോ, സൺഫാർമ, വേദാന്ത, സ്പൈസ് ജെറ്റ്, പിവിആർ ലിമിറ്റഡ്, ഐടിസി, എംആർഎഫ്, ബജാജ് ഫിനാൻസ്, ഫിനോലിക്സ് എന്നിവയാണ് പട്ടികയിൽ മുന്നിൽ. ഫ്യൂച്ചർ ഗെയിമിംഗ് കമ്പനിയാണ് ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയത്. ആദായനികുതി വകുപ്പിൻ്റെ നടപടി നേരിട്ട നാഷണൽ ഹൈവേ സബ് കോൺട്രാക്ടറായ മേഘ (Meil) എഞ്ചിനീയറിംഗ് കമ്പനി 980 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി.
ഇലക്ഷൻ അടുത്തിരിക്കുന്ന സഹചര്യത്തിൽ ഈ വിവരങ്ങൾ പരസ്യപ്പെടുത്താൻ SBI മനപൂർവ്വം കാലതാമസം വരുത്തിയിരുന്നു. ഒരു മാസത്തോളം യാതൊരു നടപടിയും കൈക്കൊള്ളാതിരുന്ന SBI ഒടുവിൽ സുപ്രീം കോടതിയുടെ രൂക്ഷമായ വിമർശനത്തിന് ശേഷമാണ് മൂന്ന് ദിവസം കൊണ്ട് വിവരങ്ങൾ നൽകിയത്. ഏത് കമ്പനി ഏത് രാഷ്ട്രീയ പാർട്ടിക്ക് നൽകി എന്നത് ഇനിയും ലഭ്യമാക്കിയിട്ടില്ല.