സംസ്ഥാനം വെന്തുരുകുന്നു, അഞ്ച്‌ ജില്ലകളിൽ ഉയർന്ന തപനിലാ മുന്നറിയിപ്പ്. വെയിലിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക. #HighTemperatureAlert

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്.  ജാഗ്രതാ നിർദേശത്തിൻ്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നും നാളെയും (ശനി, ഞായർ) പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസും, കൊല്ലം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസും, പത്തനംതിട്ട ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസും, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 36℃ വരെയും താപനില ഉയർന്നേക്കാം.
താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം, അതിനാൽ ശ്രദ്ധിക്കുക.  ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ഉള്ളതിനാൽ ഈ ജില്ലകളിലും മലയോര മേഖലകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.