VD Satheeshan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
VD Satheeshan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കോൺഗ്രസ്സിലെ നേതൃത്വങ്ങൾ തമ്മിലുള്ള ചേരി തിരിവ് രൂക്ഷം, വിഡി സതീശനെ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പച്ച തെറി വിളിച്ച് കെ. സുധാകരൻ | Video | #KSudakaran_VDSatheeshan

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിന് എത്താൻ വൈകിയതിൽ ക്ഷുഭിതനായി കെ.പി.സി.സി പ്രസിഡൻറ് കെ.  സുധാകരൻ.  കോൺഗ്രസിൻ്റെ സമരാഗ്നി സമര യാത്രയുടെ വാർത്താസമ്മേളനത്തിലാണ് വി ഡി സതീശനെ സുധാകരൻ വിളിച്ചത്.  മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ സുധാകരൻ ചോദിച്ചു.  ഇവർക്കൊപ്പമുണ്ടായിരുന്ന നേതാക്കൾ കൂടുതൽ പ്രതികരണം തടഞ്ഞു. വർഷങ്ങളായുള്ള പടലപിണക്കമാണ് തെറിയുടെ രൂപത്തിൽ പുറത്ത് വന്നത് എന്നാണ് അണികൾ പറയുന്നത്.
മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ള നേതാക്കൾ സുധാകരനെ ഓർമിപ്പിച്ചു.  നേതാക്കൾ സംസാരിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തി.  നേരത്തെ 10 മണിക്കാണ് വാർത്താസമ്മേളനം നിശ്ചയിച്ചിരുന്നത്.  എന്നാൽ 11 മണിയോടെ കെ.സുധാകരൻ എത്തി.  അപ്പോഴും വി ഡി സതീശൻ സ്ഥലത്തെത്തിയിരുന്നില്ല.  20 മിനിറ്റോളം പ്രതിപക്ഷ നേതാവിനെ കാത്ത് കെപിസിസി പ്രസിഡൻ്റ് ഇരുന്നു.

 ഇതോടെയാണ് സുധാകരൻ പരസ്യമായി തെറി വിളിച്ചത് .  സതീശൻ വാർത്താസമ്മേളനത്തിന് എത്താൻ വൈകിയപ്പോൾ ബാബു പ്രസാദ് അദ്ദേഹത്തെ വിളിച്ച് പ്രസിഡന്റ് കാത്തിരിക്കുകയാണെന്ന് അറിയിച്ചു.  എന്നിട്ടും പ്രതിപക്ഷ നേതാവ് വൈകിയപ്പോഴാണ് സുധാകരൻ പരസ്യമായി തെറി വിളിച്ച് രോഷം പ്രകടിപ്പിച്ചത്.

 ആലപ്പുഴ സമരാഗ്നി പരിപാടിക്കിടെയാണ് കെ സുധാകരൻ പിണങ്ങി പോയത്.  ദീപ്തി മേരി വർഗീസും ഡിസിസി പ്രസിഡൻ്റ് ബാബു പ്രസാദും നിർബന്ധിച്ചിട്ടും സുധാകരൻ നിർത്തിയില്ല.  എന്നാൽ കെ സുധാകരൻ തിരിച്ചെത്തുമെന്ന് അധികൃതർ അറിയിച്ചു.

ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണം, ആവശ്യവുമായി വി.ഡി സതീശന്‍.. #OommenChandy

മ്മൻചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തന്നോട് പലരും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അതിന്റെ നടപടിക്രമങ്ങൾ തനിക്കറിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരോടായിരുന്നു സതീശന്റെ അപേക്ഷ. കൊച്ചിയിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിലാണ് വി ഡി സതീശൻ ഇക്കാര്യം പറഞ്ഞത്.

 


അതേസമയം, ഉമ്മൻചാണ്ടി മറ്റൊരു സഭയുടെ വിശ്വാസിയായതിനാൽ കത്തോലിക്കാ സഭയ്ക്ക് അതിന് കഴിയില്ലെന്ന് കർദ്ദിനാൾ ആലഞ്ചേരി പറഞ്ഞു. കേരളത്തിൽ നിന്നുള്ള വിശ്വാസികളിൽ ഒരാളെ വിശുദ്ധനായി പ്രഖ്യാപിച്ച ചരിത്രം ഓർത്തഡോക്‌സ് സഭയ്‌ക്കില്ലെന്നും എന്നാൽ ദൈവം അങ്ങനെ തീരുമാനിച്ചെങ്കിൽ അത് നടക്കട്ടെയെന്നും ഓർത്തഡോക്‌സ് സഭാ ബിഷപ്പ് പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0