ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ : 15 ഫെബ്രുവരി 2024 #NewsHeadlines

തൃപ്പൂണിത്തുറ സ്‌ഫോടനം; പ്രതികള്‍ പിടിയില്‍
തൃപ്പൂണിത്തുറ പടക്കപ്പുരയിലെ സ്‌ഫോടനത്തില്‍ ഒളിവിലായിരുന്ന പുതിയകാവ് ക്ഷേത്രം ഭാരവാഹികള്‍ കസ്റ്റഡിയില്‍.ഹില്‍പാലസ് പോലീസാണ് ദേവസ്വം പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെ 9 പേരെ കസ്റ്റഡിയിലെടുത്തത്. മൂന്നാറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ഹില്‍പാലസ് സ്റ്റേഷനിലെത്തിച്ചു.

കടമെടുപ്പ് പരിധി; സുപ്രീം കോടതി നിര്‍ദേശ പ്രകാരം ചര്‍ച്ച നടക്കും
കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം പരിഹരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേരളവും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ചര്‍ച്ച നടക്കും. ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് പങ്കെടുക്കുക.

• ഹല്‍ദ്വാനി: പൊലീസ്‌ വെടിവയ്‌പിൽ മരണം ഏഴായി
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പള്ളിയും മദ്രസയും പൊളിച്ചതിൽ പ്രതിഷേധിച്ചവർക്കു നേരെ പൊലീസ്‌ നടത്തിയ വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.

ഡൽഹി ചലോ സമരം: കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ച ഇന്ന്.
ഡൽഹി ചലോ സമരം, കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ച ഇന്ന് വൈകിട്ട് ചണ്ഡീഗഢിൽ നടക്കും. കർഷകരുമായി സർക്കാർ നടത്തുന്ന മൂന്നാമത്തെ ചർച്ചയാണിത്.

ഹിറ്റ്മാൻ തന്നെ നയിക്കും; ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു.
അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ടീമിനെ രോഹിത് ശർമ തന്നെ നയിക്കും.