ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 18ൽ നിന്ന് 16 ആക്കണമെന്ന് ലോ കമ്മീഷൻ നിർദ്ദേശിച്ചു. നിർദ്ദേശം നടപ്പിലാക്കുകയാണെങ്കിൽ, 16 വയസ്സിന് മുകളിലുള്ളവരുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പോക്‌സോ വകുപ്പ് ചുമത്തില്ല. ജസ്റ്റിസ് റിതുരാജ് അശ്വതി അധ്യക്ഷനായ കമ്മീഷനാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പ്രഥമവിവര റിപ്പോർട്ട് (എഫ്‌ഐആർ) ഓൺലൈനായി സമർപ്പിക്കാൻ സൗകര്യം വേണമെന്നും നിയമ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന് ഒരുപാട് നിയമ പ്രശ്നങ്ങൾ ഉണ്ട് എന്നും അതിനാൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും റിതു രാജ് അശ്വതി പറഞ്ഞു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.