കാനഡയിലെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി അതീവ ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ, ഈ കാര്യങ്ങളിൽ കർശനമായി ശ്രദ്ധിക്കുക.. #IndiaCanadaIssue

ഇന്ത്യ-കാനഡ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ, കാനഡയിലെ ഇന്ത്യക്കാരും പഠിക്കാൻ പോയ ഇന്ത്യൻ വിദ്യാർത്ഥികളും അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു. അടുത്തിടെ കാനഡയിൽ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികൾക്കെതിരെയും ഇന്ത്യാ വിരുദ്ധ നീക്കങ്ങളെ എതിർക്കുന്നവർക്കെതിരെയും ഭീഷണികൾ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കുക. ഇന്ത്യാവിരുദ്ധ കാര്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ പോകരുത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, ഇന്ത്യൻ ഹൈക്കമ്മീഷനെ ബന്ധപ്പെടണം. കാനഡയിലേക്ക് പോകാനൊരുങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

  ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യ-കാനഡ ബന്ധം വഷളായി. യുകെയിലും കാനഡയിലും ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എൻഐഎ നേരത്തെ കേസെടുത്തിരുന്നു.

  ഹർദീപ് സിംഗ് നിജ്ജാറിന്റെ നേതൃത്വത്തിലുള്ള ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സാണ് നയതന്ത്ര പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് എൻഐഎ കണ്ടെത്തി. കേസിലെ തെളിവെടുപ്പിനായി കാനഡയിലേക്കുള്ള എൻഐഎയുടെ യാത്ര മാറ്റിവച്ചു. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.

  ഖാലിസ്ഥാൻ ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന കനേഡിയൻ ഭീകരരുടെ പട്ടിക ഇന്ത്യ നേരത്തെ പുറത്തുവിട്ടിരുന്നു. ഇവരിൽ ചിലരെ വിട്ടയക്കണമെന്ന ആവശ്യം ഇന്ത്യ വീണ്ടും ഉന്നയിക്കും. 1997ൽ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഹർദീപ് സിംഗ് നിജ്ജാർ കാനഡയിലേക്ക് കുടിയേറിയതായും നിജ്ജാറിന്റെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കാനഡയ്ക്ക് കൈമാറിയതായും വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു.
MALAYORAM NEWS is licensed under CC BY 4.0