പശ്ചിമ ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു, ആദ്യ സാധ്യതകള്‍ തൃണമൂലിന് അനുകൂലം.. #WestBengalLocalBodyElectionResult2023


 

പശ്ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലങ്ങളിൽ തൃണമൂൽ കോൺഗ്രസാണ് മുന്നിൽ. 256 വാർഡുകളിൽ തൃണമൂൽ ലീഡ് ചെയ്യുന്നു. തെരഞ്ഞെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം നടന്നു. സംഘർഷത്തിൽ 9 പേർ കൊല്ലപ്പെട്ടു. ടിഎംസി, ബിജെപി, സിപിഎം, കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. 2024ൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ രാജ്യം ആകാംഷയോടെയാണ് നോക്കി കാണുന്നത്.


അഞ്ച് തൃണമൽ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി, കോൺഗ്രസ്, സി.പി.എം പാർട്ടികളിലെ ഓരോ സ്വതന്ത്രരുമാണ് ഇലക്ഷന്‍ പ്രചാരണങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. വ്യാപകമായ ആക്രമണത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ട് പോളിങ് ബൂത്തുകളിലെ ബാലറ്റ് പെട്ടികൾ നശിപ്പിച്ചു. പലയിടത്തും ബോംബേറും വെടിവെപ്പും നടന്നു. ചിലയിടങ്ങളിൽ വോട്ടർമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0