കണ്ണൂർ ജില്ലയിൽ ഉരുൾപൊട്ടൽ. #MudflowKannur

കണ്ണൂർ ജില്ലയിലെ കാപ്പിമല വൈതാൽക്കുണ്ട് വെള്ളച്ചാട്ടത്തിൻസമീപം ആൾതമാസമില്ലാത്ത പറമ്പിൽ ഉരുൾപൊട്ടൽ. ബിനോയ് എന്ന വ്യക്തിയുടെ പറമ്പിലാണ് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത് എന്നതിനാൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഈ മേഖല ചെറിയ രീതിയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളാണ്. കുപ്പം പുഴയുടെ കൈവഴികളിലേക്കാണ് ഉരുൾപൊട്ടിയത് ഒഴുകി എത്തുക എന്നുള്ളതിനാൽ കുപ്പം പുഴയുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.