കണ്ണൂരിൽ നാടിനെ നടുക്കി വാഹനാപകടം: കൂടാളിയിൽ കാർ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതരം #Accident

Post Image
കണ്ണൂർ ജില്ലയെ ഞെട്ടിച്ച് വീണ്ടും വാഹനാപകടം. ഇന്നലെ രാത്രി മട്ടന്നൂർ കൂടാളി കുംഭത്ത് കാർ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

വളപട്ടണം സ്വദേശി ഷാൻ സിറാജ്, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരായ റിസ് വാൻ, ഹർഷ്, പരം ഛേത്രി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി ആദിത്യ കൃഷ്ണദീപിനെ കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച പരം ഛേത്രിയാണ് കാർ ഓടിച്ചിരുന്നത്.

അപകടത്തിൽപ്പെട്ടവരെല്ലാം ബംഗളൂരുവിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. ഇന്നലെ രാത്രി 11.20 ഓടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ ചാല ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിലും ഒരാളുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ മട്ടന്നൂർ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തതും ആശുപത്രിയിലെത്തിച്ചതും. പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.


Hashtags: #മലയോരംന്യൂസ് #കണ്ണൂർ #കൂടാളി #വാഹനാപകടം #റോഡ്അപകടം #ദുരന്തം #കേരളം #KoodaliAccident #KannurNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0