• കാര്‍ലോസ് അല്‍കരാസ് വിംബിള്‍ഡന്‍ ചാംപ്യന്‍. ലോക രണ്ടാം നമ്പർ താരം നോവാക്ക് ജോക്കോവിച്ചിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അല്‍കരാസിന്റെ വിജയം, അല്‍ക്കരാസിന്‍റെ ആദ്യ വിംബിള്‍ഡന്‍ കിരീടമാണ്.
• തൃശൂർ മള്ളൂർക്കരയിൽ റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളിലൊരാൾ പിടിയിൽ. പട്ടിമറ്റം സ്വദേശി വിനയനാണ് പിടിയിലായത്. ആനക്കൊമ്പ് വിൽക്കാൻ കൊണ്ടുപോയ അഖിലിന്റ സംഘത്തിലെ അംഗമാണ് വിനയൻ.
• ഇന്ന് കർക്കിടക വാവുബലി. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുന്നു.
• അമേരിക്കയിലെ അലാസ്‌ക പെനിന്‍സുലയില്‍ ഭൂചലനം. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയതനുസരിച്ച് റിക്ടര്‍ സ്‌കെയിലില്‍ 7.4 ആണ് തീവ്രത. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
• സംസ്ഥാനത്ത് ആകെയുള്ള 4,25,427 പ്ലസ് വൺ സീറ്റിലേക്കുള്ള ഏകീകൃത അലോട്ട്‌മെന്റ് പ്രക്രിയയിൽ ഇതുവരെ 3,61,137 പേർ പ്രവേശനം നേടി. ശേഷിക്കുന്ന 64,290 സീറ്റ് ചൊവ്വ ആരംഭിക്കുന്ന രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തും.
• ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം ആറുമാസത്തിനുള്ളിൽ നികുതി വെട്ടിപ്പുകാരിൽനിന്ന് ആയിരം കോടിയിലധികം രൂപ തിരിച്ചുപിടിച്ചു. ഈ സാമ്പത്തികവർഷത്തിൽ ജൂൺവരെ 199 അന്വേഷണത്തിനാണ് തുടക്കമിട്ടത്.
• ചാന്ദ്രയാൻ 3ന്റെ രണ്ടാം പഥം ഉയർത്തലും വിജയകരം. പേടകം ഭൂമിയോടടുക്കുന്ന ദൂരം (പെരിജി) ഉയർത്തുന്ന പ്രക്രിയയാണ് ഞായറാഴ്‌ച നടന്നത്. വൈകിട്ട് ഏഴിന് ബംഗളൂരുവിലെ ഐഎസ്‌ആർഒ ടെലിമെട്രി ട്രാക്കിങ് നെറ്റ് വർക്ക് നൽകിയ കമാൻഡ് സ്വീകരിച്ച പേടകത്തിലെ ത്രസ്‌റ്ററുകൾ 44 സെക്കന്റ് ജ്വലിച്ചു. ഇതിനെ തുടർന്ന് പെരിജി 173 കിലോമീറ്ററിൽനിന്ന് 225 ആയി ഉയർന്നു.
• നിർമിത ബുദ്ധിയുടെ സഹായത്തിൽ വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട തുക തിരിച്ചുപിടിച്ച് കേരള പൊലീസിന്റെ സൈബർ വിഭാഗം.
• റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതിന് മണ്ണെണ്ണ തരുന്ന പദ്ധതി കേന്ദ്ര സർക്കാർ ഘട്ടംഘട്ടമായി നിർത്തലാക്കുന്നു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന മന്ത്രി ജി ആർ അനിലിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.