നിർമാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നര വയസുകാരൻ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുക്കോലയിലെ പി സി ബഷീറിന്റെ മകൻ തമീം ബഷീറാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 3.15നാണ് സംഭവം. ഇന്നലെ പെയ്ത മഴയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വെള്ളമുണ്ടായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടികൾ കുഴിയിൽ വീഴുകയായിരുന്നു.