സംവിധായകനും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ രാജസേനൻ ബിജെപി വിടുന്നു.. #Rajasenan

തിരുവനന്തപുരം : ഫാമിലി ഹിറ്റ് ചലച്ചിത്രങ്ങളുടെ സംവിധായകനും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ രാജസേനൻ ഇടതുപക്ഷത്തേക്ക്. രാജസേനൻ ഇന്ന് ബിജെപി നേതൃത്വത്തിന് രാജിക്കത്ത് നൽകുമെന്ന് എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ട ശേഷം പറഞ്ഞു.
  രാഷ്ട്രീയക്കാരനെന്ന നിലയിലും കലാകാരനെന്ന നിലയിലും ബി.ജെ.പിയിൽ നിന്ന് വലിയ അവഗണന നേരിട്ടു.  കലാരംഗത്ത് പ്രവർത്തിക്കാൻ മികച്ച പാർട്ടിയാണ് സിപിഎമ്മെന്നും രാജസേനൻ പറഞ്ഞു.  ബിജെപിയിൽ ചേർന്ന രാജസേനൻ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ മത്സരിച്ചിരുന്നു.