ആഴ്ചയിൽ ഒരു ദിവസം ആരോഗ്യവകുപ്പിൽ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്താൻ തയ്യാറാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ പ്രസ്താവനയെ ആരോഗ്യമന്ത്രി വീണാ ജോർജ് സ്വാഗതം ചെയ്തു.
ആരോഗ്യവകുപ്പിന് താൽപ്പര്യമുണ്ടെങ്കിൽ സുരക്ഷിതമായ ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കിയാൽ മതിയെന്നും സ്വന്തം ടീമിനെക്കൊണ്ട് ശസ്ത്രക്രിയ നടത്താമെന്നും കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഈ പോസ്റ്റിനോട് മന്ത്രി അനുകൂലമായി പ്രതികരിച്ചു.
കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് പെരിയപ്പുറം. പെരിയപ്പുറം എഡിൻബറോയിലെ റോയൽ കോളേജ് ഓഫ് സർജൻസ്, ഗ്ലാസ്‌ഗോയിലെ റോയൽ കോളേജ് ഓഫ് സർജൻസ്, ലണ്ടനിലെ റോയൽ കോളേജ് ഓഫ് സർജൻസ് എന്നിവിടങ്ങളിൽ അംഗമാണ്. 2011ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.