മകനെ വെട്ടിയ ശേഷം മുങ്ങിയ പിതാവ് കിണറ്റിൽ പൊങ്ങി. #CrimeNews

സ്വത്ത് തർക്കത്തിന്റെ പേരിൽ പിതാവ് മകനെ വെട്ടിയശേഷം മുങ്ങി പിന്നീട് കിണറ്റിൽ പൊങ്ങി.  തലവൂർ പാണ്ടിത്തിട്ട പേഴുംകാല ജംക്‌ഷനിൽ കരുണാകരപിള്ള (77) മകൻ ബിജുവിനെ (42) തോട്ടത്തിൽ വെട്ടി.  രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.  സ്വത്തിന്റെ പേരിൽ ഇരുവരും നിരന്തരം വഴക്കിടാറുണ്ട്.
ഇന്നലെ രാത്രി ബിജു മദ്യപിച്ച് വീട്ടിൽ ഉറങ്ങുകയായിരുന്നു.  ഈ സമയം കരുണാകരപ്പിള്ള ബിജുവിന്റെ വയറും കൈയും വെട്ടുകത്തികൊണ്ട് വെട്ടി.  ബിജുവിന് അനക്കമില്ലെന്ന് തോന്നിയ കരുണാകരപിള്ള കിണറ്റിൽ ഇറങ്ങി ഒളിച്ചു.  ഞായറാഴ്ച രാവിലെ ഉണർന്ന ബിജു അച്ഛനെ കാണാത്തതിനെ തുടർന്ന് സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചു.

  ഇവർ നടത്തിയ തിരച്ചിലിലാണ് കരുണാകരപ്പിള്ളയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.  നാട്ടുകാർ തടിച്ചുകൂടിയപ്പോൾ ബിജു പിതാവിനെ കൊന്ന് കിണറ്റിൽ തള്ളിയതായി പോലീസിൽ അറിയിച്ചു.  പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് ഇയാളെ കരയ്‌ക്കെത്തിച്ചത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകനെ വെട്ടി പരിക്കേൽപ്പിച്ച് കിണറ്റിൽ ഒളിപ്പിച്ചതെന്ന് മനസ്സിലായത്.  ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.