ഇന്നത്തെ പ്രധാന വാർത്തകൾ | 16 ഏപ്രിൽ 2023 | #News_Headlines

● അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി. ഹൈക്കോടതി ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യം. സ്റ്റാൻഡിങ് കോൺസൽ സി കെ ശശി മുഖേനയാണ് ഹർജി നൽകിയത്.

● വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർത്ഥ്യമാകുമെന്നും സർക്കാർ തലത്തിൽ ഇതിനു നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. 

● ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ​ങ്കെടുത്ത പരിപാടിക്കു നേരെ ബോംബാക്രമണം. ഫുമിയോ കിഷിദ പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നാണ് വിവരം. പടിഞ്ഞാറൻ ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം.

● കോട്ടയം എരുമേലിയിലെ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ്‌ രാജ്യാന്തര വിമാനത്താവളത്തിന്‌ വ്യോമയാന മന്ത്രാലയത്തിന്റെ എല്ലാ അനുമതിയും ലഭിച്ചു. ശബരിമല പദ്ധതി മധുര വിമാനത്താവളത്തെ ബാധിക്കില്ലെന്ന മൂന്നാംകക്ഷി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളം നൽകിയ മറുപടിയും മന്ത്രാലയം അംഗീകരിച്ചു.

● സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാ തലവനുമായിരുന്ന അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടു. വെടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് വിവരം.
പ്രയാഗ്രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകവെയായിരുന്നു സംഭവം. അതിഖിന്റെ സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റു കൊല്ലപ്പെട്ടു.