#Mangara_Puzha : ജല സമൃദ്ധമായ പുഴ ഓർമ്മ മാത്രം, ഇന്ന് വെറും പാറ കൂട്ടങ്ങൾ.. മംഗര പുഴയുടെ ദുരവസ്ഥ മാറ്റാൻ ജനകീയ സമിതി.

ആലക്കോട് : അനധികൃത ജലമൂറ്റലും വരൾച്ചയും മൂലം ഒഴുക്ക് നിന്ന കുപ്പം പുഴയുടെ ദുരവസ്ഥയെതുടർന്ന് പുഴസംരക്ഷണ സമിതിയുടെയും വ്യത്യസ്ത സംഘടനകളുടെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പുഴസംരക്ഷണ യോഗം സംഘടിപ്പിച്ചു.
എല്ലാ വേനൽക്കാലത്തും ജലം സുലഭമായിരുന്ന ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗര പുഴയിലെ കരിമ്പിയിൽ വറ്റി വരണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. പഞ്ചായത്തിലെ കിൻഫ്ര പാർക്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് കൊണ്ടാണ് പുഴയിലെ വെള്ളത്തിന് ഇത്രയും ദൗർബല്യം നേരിട്ടത് എന്നാണ് നാട്ടുകാരുടെ അഭിപ്രായം. പുഴയിലെ ജല ദൗർബല്യത്തോടൊപ്പം മത്സ്യ സമ്പത്തിനും ഇത് ദോഷകരമായി ബാധിക്കുന്നതാണ്.
യോഗത്തിൽ ലൂക്കോസ് മാസ്റ്റർ സ്വാഗതം പറഞ്ഞു, വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ അധ്യക്ഷനായ ചടങ്ങിൽ, പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ വിനീത പിപി, 
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ്, മനോജ്, സ്പാർക്ക് ക്ലബ്ബ് പ്രസിഡന്റ് മഹേഷ് പിഎം, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം പ്രശോഭ് ടി, പുഴ സംരക്ഷണ പ്രവർത്തകൻ സണ്ണി പി എന്നിവർ സംസാരിച്ചു.
കിൻഫ്ര പാർക്കിലേക്ക് ജലം പമ്പ് ചെയ്യുന്നതിന് എതിരല്ല പക്ഷെ ജനങ്ങളുടെ ആശങ്ക അകറ്റി മറ്റൊരു വരൾച്ച ഇനി ഉണ്ടാവാതിരിക്കാൻ പുഴയിൽ ചെക്ക് ഡാം നിർമ്മിക്കാനുള്ള നടപടികൾക്കായി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാൻ യോഗം തീരുമാനിച്ചു.