#How_to_Prevent_ Fire : തീപിടുത്തങ്ങൾ തുടർക്കഥയാകുന്നു, വേനൽക്കാലങ്ങളിലെ തീപിടുത്തം എങ്ങനെ കുറയ്ക്കാം ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ? ഇവിടെ വായിക്കൂ :

വേനൽ കടുക്കുന്നതോടൊപ്പം ഭയപ്പെടേണ്ടുന്ന മറ്റൊരു പ്രധാനപ്രശ്നമാണ് തീപിടുത്തം.
ബ്രഹ്മപുരം ഏറ്റവും അവസാനമായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതമാണ്. മനഃപൂർവ്വമോ യാദൃശികമായോ അല്ലെങ്കിൽ കാരണം വ്യക്തമാകാതെയോ ആയി നിരവധി തീപിടുത്തങ്ങളാണ് വേനൽക്കാലങ്ങളിൽ തുടർക്കഥയാകുന്നത്.

മാലിന്യങ്ങൾ കുന്നുകൂടുന്നത് തീ പടരാൻ കാരണമാകും.   അന്തരീക്ഷ ഊഷ്മാവ് കൂടുന്ന ഉച്ചസമയങ്ങളിൽ തീ പടരാനുള്ള സാധ്യത കൂടുതലാണ്.  പുൽമേടുകളും അടിക്കാടുകളും തുടങ്ങി വീടുകളും കടകളും വാഹനങ്ങളും കത്തിനശിക്കുന്നു.

ഷോർട്ട് സർക്യൂട്ട്, അടുക്കളയിൽ നിന്നുള്ള തീപിടിത്തം, വൈദ്യുതി ഉപകരണങ്ങൾ വിച്ഛേദിക്കാത്തത് എന്നിവയാണ് വീടിനുള്ളിൽ തീ പടരാൻ കാരണം.  മാലിന്യം കത്തിച്ചും ഷോർട്ട് സർക്യൂട്ടുമാണ് തീപിടിത്തത്തിന് കാരണം.

  വാഹനങ്ങൾ കത്തിക്കുന്നതും വർധിച്ചിട്ടുണ്ട്.  പഴയ വാഹനങ്ങൾ പതിവായി സർവീസ് നടത്തുകയും വയറിങ് ഉൾപ്പെടെ പരിശോധിക്കുകയും വേണം.  വീടിനുള്ളിലെ ഇലക്ട്രിക്കൽ വയറിംഗിൽ അമിതഭാരം കയറ്റുമ്പോൾ തീപിടിത്തമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.  വാഹനങ്ങളുടെ കാര്യവും ഇതുതന്നെ.  തീപിടിത്തം ആദ്യം എവിടെയും ആരംഭിക്കുന്നത് തടയുക എന്നതാണ് പ്രധാന കാര്യം.  അശ്രദ്ധമൂലമുണ്ടാകുന്ന വലിയ തീപിടിത്തങ്ങൾ അഗ്നിശമന സേനയ്ക്ക് പോലും നിയന്ത്രിക്കാനാകാത്ത വിധത്തിലാണ്.

  ആളുകളുടെ അശ്രദ്ധയാണ് പലപ്പോഴും ദുരന്തങ്ങൾക്ക് കാരണം.  പാതയോരങ്ങളിൽ മാലിന്യം കുന്നുകൂടുന്നു.  അതിനുശേഷം ഉച്ചവെയിലിൽ പോലും ഈ മാലിന്യക്കൂമ്പാരത്തിൽ നിന്ന് തീ പടരുന്ന കാഴ്ച നിത്യസംഭവമായി.  കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 16 സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായി.  മലയോര മേഖലകളിലാണ് കൂടുതലായും തീപിടിത്തമുണ്ടാകുന്നത്.  മാലിന്യക്കൂമ്പാരത്തിന് സമീപം വാഹനങ്ങൾ അശ്രദ്ധമായി പാർക്ക് ചെയ്യുന്നത് വൻ ദുരന്തങ്ങൾക്ക് കാരണമാകുന്നു.  വേനൽച്ചൂടിനൊപ്പം തീപിടിത്തം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളാണ് അഗ്നിശമനസേന സ്വീകരിച്ചത്.