ന്യൂഡൽഹി : സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.അബ്ദുൾ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. മുതിർന്ന ബിജെപി നേതാവും കേരളത്തിലെ ബിജെപിയുടെ മുൻ ചുമതലക്കാരനുമായ സി.പി. രാധാകൃഷ്ണനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു.
പന്ത്രണ്ടിടത്തേക്ക് പുതിയ ഗവർണർമാരെ നിയമിച്ചു. ലഫ്റ്റനന്റ് ജനറൽ കൈവല്യ ത്രിവിക്രം പർനായിക്ക് അരുണാചൽ പ്രദേശ് ഗവർണറും ലക്ഷ്മൺ പ്രസാദ് ആചാര്യ സിക്കിമും ആയിരിക്കും. ഗുലാബ് ചന്ദ് കതാരിയ ആസാമിന്റെയും ശിവ് പ്രതവ് ശുക്ല ഹിമാചൽ പ്രദേശിന്റെയും ഗവർണറാകും.
നോട്ട് അസാധുവാക്കൽ കേസുകളിൽ വിധി പറഞ്ഞ ജഡ്ജിയാണ് ആന്ധ്രാപ്രദേശ് ഗവർണറായി നിയമിതനായ അബ്ദുൾ നസീർ മുത്തലാഖ്. അയോധ്യാ കേസിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്ര അവശിഷ്ടങ്ങളാണെന്നും മസ്ജിദിന്റെ 2.77 ഏക്കർ സ്ഥലം വിട്ടുനൽകണമെന്നുമുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിൽ അബ്ദുൾ നസീർ അംഗമായിരുന്നു. രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ്.
2023 ജനുവരി നാലിന് എസ്.അബ്ദുൾ നസീർ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചു.
പുതുതായി നിയമിതരായ ഗവർണർമാർ
ലഫ്റ്റനന്റ് ജനറൽ കൈവല്യ ത്രിവിക്രം പർണായിക്- അരുണാചൽ പ്രദേശ്
Rt. ജസ്റ്റിസ് എസ് അബ്ദുൾ നസീർ- ആന്ധ്രാപ്രദേശ്
ബിശ്വഭൂഷൺ ഹരിചന്ദൻ- ഛത്തീസ്ഗഡ്
ശ്രീമതി അനസൂയ യുക്യെ- മണിപ്പൂർ
ലക്ഷ്മൺ പ്രസാദ് ആചാര്യ- സിക്കിം
സി.പി. രാധാകൃഷ്ണൻ- ജാർഖണ്ഡ്
എൽ.ഗണേശൻ- നാഗാലാൻഡ്
ഫാഗു ചൗഹാൻ- മേഘാലയ
രാജേന്ദ്ര വിശ്വനാഥ് അർലേക്കർ- ബിഹാർ
Rt. ബ്രിഗേഡിയർ ഡോ.ബി.ഡി. മിശ്ര- ലഡാക്ക്
ശിവപ്രതാപ് ശുക്ല- ഹിമാചൽ പ്രദേശ്
ഗുലാബ് ചന്ദ് കതാരിയ- അസം
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.