തൃശൂർ : പുഴക്കലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. നിലമ്പൂർ കോട്ടയം റൂട്ടിലെ സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത് ഉടൻ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം.
നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്കുള്ള എ1244 കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് നിലമ്പൂർ ഡിപ്പോയിൽ തീപിടിച്ചു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ സജീവ് ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയും ബസിൽ സൂക്ഷിച്ചിരുന്ന ഫയർ എക്‌സ്‌റ്റിംഗുഷർ ഉപയോഗിച്ച് തീ അണക്കുകയും ചെയ്തു.
തൃശൂർ സ്റ്റേഷനിൽ നിന്നുള്ള 2 യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി വാഹനത്തിന്റെ ബാറ്ററി ഊരിമാറ്റി വെള്ളം പമ്പ് ചെയ്ത് ബസ് സുരക്ഷിതമാക്കി.